ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ഡിബി കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സമ്മാനിച്ചു.
പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെയും ഗുരുത്വത്തോടെയും മുന്നേറിയാല്‍ മാത്രമേ ജീവിതവിജയം സാധ്യമാകൂ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. കൊല്ലം സഹോദയ ഇംഗ്ലീഷ് ലിംഗ്വാ ഫെസ്റ്റ്-2026ല്‍ ഓവറോള്‍ ചാമ്പ്യന്മാരായ പ്രതിഭകള്‍ക്ക് എച്ച്. രമണനും സഹോദയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ചാമ്പ്യന്മാരായ സ്കൂള്‍ ടീമിന് ഡയറക്ടര്‍ ഫാ.ഡോ. ജി. ഏബ്രഹാം തലോത്തിലും ഉപഹാരങ്ങള്‍ കൈമാറി.
വിദ്യാഭ്യാസത്തിലൂടെ വ്യക്തിഗത വികസനവും സാമൂഹ്യശുശ്രൂഷയുമാണ് ലക്ഷ്യമിടേണ്ടതെന്ന് ഫാ. ഡോ. ജി. ഏബ്രഹാം തലോത്തില്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്ട്രേറ്റര്‍, പിടിഎ പ്രസിഡന്റ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.